Tuesday, September 22, 2009
Tuesday, June 2, 2009
they call her maadhavikutty...kamala..aami...surrayya...!!!
കണ്ണുകള്‍ക്ക് ഇറങ്ങി ചെല്ലാനാവാത്ത ആഴങ്ങളില്‍
വാക്കുകള്‍ക്ക് കോരിയെടുക്കാനാവാത്തതെന്തോ
ഒഴുക്കിനടിയില്‍ ഒളിഞ്ഞിരിപ്പുണ്ട്...
തീരത്ത് നീയിനിയും
വലവിരിച്ച് കാത്തിരിക്കുന്നു....
വാക്കുകള്‍ക്ക് കോരിയെടുക്കാനാവാത്തതെന്തോ
ഒഴുക്കിനടിയില്‍ ഒളിഞ്ഞിരിപ്പുണ്ട്...
തീരത്ത് നീയിനിയും
വലവിരിച്ച് കാത്തിരിക്കുന്നു....
Thursday, April 16, 2009
Monday, February 16, 2009
മുത്തശ്ശന്റെ കുടയില്‍ കയറി
മഴ,വീടിന്റെ അകത്തേക്കു വരും
കോണിച്ചോട്ടില്‍ ചാരിയിരുന്ന്
പഴയ പത്രങ്ങളൊക്കെ നനയ്ക്കും
തറയിലൂടെ പടര്‍ന്നു വരും
അമ്മായിയെ ഇടം കാലിടും
ഉമ്മറേത്തേക്കൊന്നെത്തിനോക്കും
ഉണ്ണിക്കു നനയാന്‍ കൂട്ടിരിക്കും
പഴന്തുണി കൊണ്ടമ്മ തുടച്ചെടുക്കും
തോരാത്ത കുട നിവര്ത്തിവച്ചുണക്കും
ഏതു വേനലിലേക്കാണ്
മുത്തശ്ശന് കുടയെടുക്കാതിറങ്ങി നടന്നത്
പിന്നീടൊരു മഴയും കയറി വന്നില്ല
വീടിനകത്തേക്കിതുവരേയും......
Sunday, February 8, 2009
Subscribe to:
Posts (Atom)