Saturday, September 15, 2012

ചില സ്പന്ദനങ്ങള്‍ മണ്ണിനടിയിലുണ്ട് ......
വേരിന്റെ വിരലുചെന്ന് തൊടുന്ന നനവില്‍ നിന്ന്‍
ഉയിരിന്റെ ഒരു മാത്രയിലേക്കത് വിടരും....
പൂവെന്നാരോ വിളിക്കുന്നതിനു മുന്‍പേ കൊഴിയും.....

Tuesday, September 22, 2009

മഴ തോര്‍ന്നിട്ടേറെയായി

എത്രന്നാളീ വെയിലത്തു

നമ്മളിങ്ങനുണങ്ങാതെകിടക്കും......

Saturday, June 27, 2009


ഈ മരണം കുടിച്ചിറക്കാന്‍

ഇനിയെത്ര ജീവന്റെ കൈയിപ്പു നാളുകള്‍.....

Tuesday, June 2, 2009

they call her maadhavikutty...kamala..aami...surrayya...!!!

കണ്ണുകള്‍ക്ക് ഇറങ്ങി ചെല്ലാനാവാത്ത ആഴങ്ങളില്‍
വാക്കുകള്‍ക്ക് കോരിയെടുക്കാനാവാത്തതെന്തോ
ഒഴുക്കിനടിയില്‍ ഒളിഞ്ഞിരിപ്പുണ്ട്...
തീരത്ത് നീയിനിയും
വലവിരിച്ച് കാത്തിരിക്കുന്നു....

Thursday, April 16, 2009


മുള്‍മുനകളില്‍

അവശേഷിക്കുന്ന

രക്തമാണ് നമ്മള്‍...

മുറിവുകളില്‍

അവശേഷിക്കുന്ന

വേദനയും....


പൂ വിടരുന്ന ധ്യാനത്തിലേക്ക്

ഒരു പുലരി വന്നെത്തും പോലെ

ഓളങ്ങളില്ലാത്ത പുഴയുടെ നിശ്ച്ച്ല മൗനത്തിലേക്ക്

ഒരു നനുത്ത മഴ പെയ്തിറങ്ങും പോലെ

മുളങ്കാടുകളുടെ വിഷാദ ഹ്രിദയത്തിലേക്ക്

ഒരു സന്ധ്യ മെല്ലെ ചേക്കേറുന്ന പോലെ


ആത്മാവിന്റെ നിഗൂഡ ദാഹങ്ങളിലേക്ക്

നീ നിന്റെ പാട്ടിനെ ചുരത്തി നിറക്കുന്നു....

Tuesday, February 17, 2009


വേനലിന്റെ കാറ്റുരസിയുരസി

വാകത്തലപ്പുകള്‍ക്ക്

തീ പിടിക്കുന്നു....