മുത്തശ്ശന്റെ കുടയില്‍ കയറി
മഴ,വീടിന്റെ അകത്തേക്കു വരും
കോണിച്ചോട്ടില്‍ ചാരിയിരുന്ന്
പഴയ പത്രങ്ങളൊക്കെ നനയ്ക്കും
തറയിലൂടെ പടര്‍ന്നു വരും
അമ്മായിയെ ഇടം കാലിടും
ഉമ്മറേത്തേക്കൊന്നെത്തിനോക്കും
ഉണ്ണിക്കു നനയാന്‍ കൂട്ടിരിക്കും
പഴന്തുണി കൊണ്ടമ്മ തുടച്ചെടുക്കും
തോരാത്ത കുട നിവര്‍ത്തിവച്ചുണക്കും
ഏതു വേനലിലേക്കാണ്
മുത്തശ്ശന്‍ കുടയെടുക്കാതിറങ്ങി നടന്നത്
പിന്നീടൊരു മഴയും കയറി വന്നില്ല
വീടിനകത്തേക്കിതുവരേയും......
എന്ത് മാത്രം വിഷ്വത്സ് ആണ് വന്ന് നിറയുന്നത്. വരികള്‍ വിട്ടിട്ടു പോകുന്ന ഒരു ശൂന്യതയുണ്ട്. നിങ്ങളുടെ കവിതകള്‍ എന്നു മഴ പെയ്യിക്കട്ടെ
ReplyDeleteBeauuuuful !
ReplyDeleteനന്നായിട്ടുണ്ട്.........
ReplyDeleteമഴയുടെ നനുത്ത സ്പര്‍ശമുള്ള കവിതകള്‍...
ReplyDeleteഎല്ലാം നന്നായിരിക്കുന്നു...
തെവുവിലെ പെണ്ണിന്‍റെ ജഡത്തെക്കുറിച്ചെഴുതിയതും
മിഴികളില്‍ നക്ഷത്രങ്ങളെ വിരിയിക്കുന്നതും ഉള്ളില്‍ തട്ടി...
ഇനിയും എഴുതുക..
ആശംസകള്‍...
ഓര്‍മ്മകള്‍...നഷ്ടങ്ങള്‍..
ReplyDeleteകവിതകള്‍ നന്നായിരിക്കുന്നു...അക്ഷരപ്പിശാച് ശ്രദ്ധിക്കൂ
ReplyDeleteഅതിസുന്ദരം!
ReplyDeleteമനോഹരം... വളരെ ലളിതമായി, അതിലേറെ സുന്ദരമായി വാക്കുകള്‍ അടുക്കിയിരിക്കുന്നു...
ReplyDeletebeautiful....gud and novel way of approacjing mazha........keep writing :)
ReplyDeleteഹമ്മേ.. ഇതാണ്.. സത്യം.. ഇതാണ് കവിത...നന്നായിട്ടുണ്ട്.. എല്ലാ ആശംസകളും..
ReplyDeleteഅതിമനോഹരം!
ReplyDeleteസുന്ദരം, ലളിതം, ഗംഭീരം
ReplyDeletekeept it up.
നന്നേയിരിക്കുന്നു, കവിത. മഴ എനിക്കും അങ്ങനെ ഒരു ഓര്‍മ്മയാണ്.
ReplyDeleteആര്‍ദ്രമായ ഒരു ഓര്‍മ്മ.
പുതുതിലും പുതുക്കപ്പെട്ടൊരു പഴന്തുണി കൊണ്ടൊരു മഴയെ തുടച്ചെടുക്കുന്നു..
ReplyDeletekulirmmayulla mazhayyay. vedhanippikkunna veyilay anami yude kavithakal . athi manoharam .
ReplyDeleteഎന്താ പുതിയാ വിഭവങ്ങളൊന്നുമില്ലേ അനാമി.
ReplyDeleteതൃശൂര്‍ പൂരമല്ലോ വരുന്നത്.
പ്രത്യേകമായി ക്ഷണിക്കുന്നു.
ഏതു വേനലിലേക്കാണ്
ReplyDeleteമുത്തശ്ശന്‍ കുടയെടുക്കാതിറങ്ങി നടന്നത്
Touching Lines
manassiloode mazha peyyichu kadannu pokunna kavitha.....
ReplyDeletevalare nannayittundu
anami ningalil oru yadhartha kavayatri undu..
ReplyDeleteaa prathibakku ente namaskaram
Pranamam mole.....muthachante kudayil kayari vanna mazha kannu neeraayi peythu....orikkalum oru eri venalilekku muthachanmar kudayedukkaathe irangi pokaathirikkatte kuttee.....ennum mazhayude nanavu muthachanmar veettilekku kondu varatte...
ReplyDeleteethrayo vattam vaayichu ee varikal...thaangalute kavithakal vaayikkumbol oru prathyeka sughamaanu. ippol ezhuthaarille? vere blog undo? Undengil link share cheyyu.. thanks
ReplyDeleteente email id renithapanikkar@gmail.com.
Delete