Sunday, February 8, 2009

മരം ആദ്യം ഇലകള്‍ പൊഴിച്ചിട്ടു
പുഴയുടെ നനവറിയാന്‍
‍പിന്നീട് ചില്ലകള്‍ അടര്‍ത്തിയിട്ടു
ഒഴുക്കിന്റെ വേഗമറിയാന്‍
ഒടുവില്‍ കടപുഴകി വീണു
ആഴങ്ങളിലെ ഇരുട്ടറിയാന്‍
‍വൈകിയെത്തിയ കാറ്റ്
പുഴയുടെ മാറില്‍ ചെവി ചേര്‍ത്തു വച്ചു,
തന്റെ കൈകള്‍
താങ്ങി നിര്‍ത്തിയ കൂട്ടിലെ കിളിക്കുഞ്ഞ്
നീന്താന്‍ പഠിച്ചോ എന്തോ???

3 comments:

  1. ഇത്ര ആഴത്തില്‍ ഒഴുക്കുള്ള ഹൃദയമോ, ഭാഷയോ എന്ന ആശ്ചര്യം. ഇനിയും ഒരുപാട് എഴുതുക എന്ന ആശംസയും.

    കവിതയ്ക്ക് മേല്‍ അക്ഷരത്തെറ്റുകള്‍ വന്ന് നിറയുന്നു. ദയവായി തിരുത്തുക.

    ReplyDelete
  2. Nice.........Simple....Touching.....Overall worth reading.

    ReplyDelete
  3. വളരെ വളരെ ആഴമുള്ള ചിന്തകള്‍ക്ക് ആശംസകള്‍........

    ReplyDelete