ഓരോ മരങ്ങള്‍ക്കുള്ളിലേക്കുമുണ്ട്
കാറ്റിനു മാത്രമറിയാവുന്ന
ചില കൈവഴികള്‍
ചില്ലകളില്‍ തട്ടിത്തട്ടി
കിളിയൊഴിഞ്ഞ കൂട്ടിലേക്കൊരു വഴി
പച്ച ഞരമ്പുകളിലൂടൊഴുകി
ഇലതുമ്പിലുരുകുന്ന മഞ്ഞിലേക്കൊരു വഴി
പൂവിന്റെ ഹൃദയത്തിലെത്തുവാൻ
ഇതളുകളെഴുതുന്നൊരു വഴി
പിന്നെ,
ഓര്‍മ്മകളിലേക്ക് മടങ്ങുവാന്‍
നീളുന്ന വേരിന്റെ നാള്‍വഴി....
Subscribe to:
Post Comments (Atom)
ഈ കവിത ഞാനെന്റെ ഒരു ചിത്രത്തിന് അടിക്കുറിപ്പായി ഇട്ടോട്ടേ
ReplyDeleteഅനീഷ്
www.oppukadalas.blogspot.com
which way u prefer most.......
ReplyDeletenalla kavitha... ketto????????
ReplyDelete