ഓരോ മരങ്ങള്‍ക്കുള്ളിലേക്കുമുണ്ട്
കാറ്റിനു മാത്രമറിയാവുന്ന
ചില കൈവഴികള്‍
ചില്ലകളില്‍ തട്ടിത്തട്ടി
കിളിയൊഴിഞ്ഞ കൂട്ടിലേക്കൊരു വഴി
പച്ച ഞരമ്പുകളിലൂടൊഴുകി
ഇലതുമ്പിലുരുകുന്ന മഞ്ഞിലേക്കൊരു വഴി
പൂവിന്റെ ഹൃദയത്തിലെത്തുവാൻ
ഇതളുകളെഴുതുന്നൊരു വഴി
പിന്നെ,
ഓര്‍മ്മകളിലേക്ക് മടങ്ങുവാന്‍
നീളുന്ന വേരിന്റെ നാള്‍വഴി....
Tuesday, December 30, 2008
ഒഴുക്കുണ്ട്,
ചുഴികളുണ്ട്,
മുങ്ങി മരിച്ചവര്‍ക്ക് വേണ്ടി പ്രാര്ത്തിക്കുവാന്
മീന്‍ കുഞ്ഞുങ്ങളുണ്ട്.
ചിപ്പികള്‍ കൊണ്ടു വരാന്‍,
നനഞ്ഞു മുങ്ങിയ
കടലാസ്സു വഞ്ചികളുണ്ട്..
ഞാന്‍ പോകുന്നു...
പായലു മൂടിയ കല്ലറകളില്‍
ഒരു മെഴുകുതിരി കത്തിക്കണം.
ആഴങ്ങളില്‍,
എന്റെ തിരി അണയാതിരിക്കുവാന്‍
കരയിലിരുന്നു നിങ്ങള്‍
മുട്ടിപ്പായി പ്രാര്‍ത്തിക്കണം..
ചുഴികളുണ്ട്,
മുങ്ങി മരിച്ചവര്‍ക്ക് വേണ്ടി പ്രാര്ത്തിക്കുവാന്
മീന്‍ കുഞ്ഞുങ്ങളുണ്ട്.
ചിപ്പികള്‍ കൊണ്ടു വരാന്‍,
നനഞ്ഞു മുങ്ങിയ
കടലാസ്സു വഞ്ചികളുണ്ട്..
ഞാന്‍ പോകുന്നു...
പായലു മൂടിയ കല്ലറകളില്‍
ഒരു മെഴുകുതിരി കത്തിക്കണം.
ആഴങ്ങളില്‍,
എന്റെ തിരി അണയാതിരിക്കുവാന്‍
കരയിലിരുന്നു നിങ്ങള്‍
മുട്ടിപ്പായി പ്രാര്‍ത്തിക്കണം..
Subscribe to:
Posts (Atom)