പൂ വിടരുന്ന ധ്യാനത്തിലേക്ക്
ഒരു പുലരി വന്നെത്തും പോലെ
ഓളങ്ങളില്ലാത്ത പുഴയുടെ നിശ്ച്ച്ല മൗനത്തിലേക്ക്
ഒരു നനുത്ത മഴ പെയ്തിറങ്ങും പോലെ
മുളങ്കാടുകളുടെ വിഷാദ ഹ്രിദയത്തിലേക്ക്
ഒരു സന്ധ്യ മെല്ലെ ചേക്കേറുന്ന പോലെ
ആത്മാവിന്റെ നിഗൂഡ ദാഹങ്ങളിലേക്ക്
നീ നിന്റെ പാട്ടിനെ ചുരത്തി നിറക്കുന്നു....